മലപ്പുറം : സിപിഎം പി ബിയംഗം പിണറായി വിജയന് നയിക്കുന്ന നവകേരളയാത്ര മലപ്പുറത്തേക്കു പ്രവേശിച്ചതോടെ ലിഗിന് വെല്ലുവിളികള്‍ ഏറുന്നു. സിപിഎം ഹറാംപിറന്ന പാര്‍ടിയാണെന്ന് പറഞ്ഞുനില്ക്കാന് ഇനി ലീഗ് നേതൃത്വത്തിന് കഴിയില്ലെന്ന് തെളിയിച്ചുകൊണ്ടാണ് നവകേരളയാത്ര മലപ്പുറത്തേക്ക് പ്രവേശിച്ചത്.
ഇടതുപക്ഷത്തേക്ക് പോവുന്ന അണികളെ തടയുന്നതിനെ പ്രതിരോധിച്ചരുന്നത് ഇടതുപാര്‍ട്ടികള്‍ മതനിഷേധികളുടെ പാര്‍ടിയാണെന്ന് പ്രചരിപ്പിച്ചായിരുന്നു. എന്നാല്‍ നവകേരളയാത്രയിലെ നിറസാനിധ്യമായ കെ ടി ജലില്‍ സ്വീകരണകേന്ദ്രങ്ങളിലെ വേദിക്കരികില്‍ നിന്നും നിസകരിക്കുന്നചിത്രങ്ങള് നേതാക്കളെ ഇതിനകം ഞെട്ടിച്ചിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ജലീലീലിന്റെ നിസ്കാരം വൈറലായി കഴിഞ്ഞിരിക്കുന്നു. ലീഗ് അണികള്‍ ഏറെ കൗതുകത്തോടെയാണ് ഇത്തരം പോസറ്റുകള്ക്ക് ലൈക്ക് ചെയ്തുവരുന്നത്. പൊതുവെ നാട്ടുകേന്ദ്രങ്ങളിലൊക്കെ ഇത് സംസാരവിഷയമായിരിക്കുന്നു.
മലബാറിന്റെ രാഷ്ടീയ ചരിത്രത്തില്‍ ഈ ഇമേജുണ്ടായിരുന്നത് മുഹമ്മദ് അബ്ദുറഹിമാന് സാഹിബിനു മാത്രമായിരുന്നു. അദ്ധേഹത്തെ ഏറെ വെറുത്തിരുന്നതും മുസ്ലീലീഗായിരുന്നു. ഇപ്പോള്‍ ജലീല്‍ പിന്‍പറ്റുന്ന
രീതിയും വ്യത്യസ്ഥമല്ല. മുസ്ലീങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ജലീലിനു കിട്ടിവരുന്ന സ്വീകാര്യത സിപിഎം മിനെ സംമ്പന്ധിച്ച് ഏറെ പ്രതീക്ഷയാണുളളത്.
അതെ സമയം ജലീലിനെ നേരിടുന്നതിനായി പി കെ കുഞ്ഞാലികുട്ടിയുടെ അനുയായികള്‍ അണിയറ നീക്കം തുടങ്ങിയതായാണ് ലീഗ് കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍. ലീഗിന് കടുത്ത സമ്മര്‍ദ്ദം നല്കുന്ന ശൈലി ജലീല്‍ തുടര്‍ന്നാല്‍ ചിലപ്പോള്‍ വലിയ വിപത്തുക്കളുണ്ടാവുമെന്ന വെല്ലുവിളിയും പല
കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
