ഒറ്റക്കെട്ടായി നില്‍ക്കണം – മന്ത്രി ആര്യാടന്‍ മുഹമ്മദ്

മലപ്പുറം : രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു തീവ്രവാദവും വഗീയതയുമാണെന്നും അതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഊര്‍ജ വകുപ്പ് മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് അഭിപ്രായപെട്ടു. 67-ാമത് റി പ്പബ്ലിക് ദിനാഘോഷേത്താടനുബന്ധി ച്ച് മലപ്പുറം എം.എസ്.പി. ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനപരേഡിന് അഭിവാദ്യമര്‍ പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേപോലെ രാജ്യ ത്തിനും മനുഷ്യനും ആപത്താണ്. തീവ്രതയും വര്‍ഗീയതയും ഒരേപോലെ രാജ്യ ത്തിനും മനുഷ്യനും ആപ ത്താണ്. തീവ്രതയും വര്‍ഗീയതയും ആര്‍ക്കും ഗുണം ചെയ്യില്ല.
മതേതരത്വവും സഹിഷ്ണുതയുമാണ് രാജ്യത്തിന്റെ പൈതൃകം. അത് നിലനിര്‍ ത്തുകയെന്നതാണ് റി പ്പബ്ലിക് ദിന ത്തില്‍ നല്‍കാനുള്ള സന്ദേശമെന്നും മ ്രന്തി പറഞ്ഞു. ലോകത്തെ ഏത് ജനാധിപത്യ രാജ്യത്തക്കാളും ഉന്നതമാണ് ഇന്ത്യയുടെ ജനാധിപത്യപാരമ്പര്യം.
എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കാണുകയും എല്ലാവര്‍ക്കും അവരുടെ മതങ്ങളില്‍ വിശ്വസിക്കാനുളള സ്വാതന്ത്ര്യവും നമ്മുടെ രാജ്യത്തുണ്ടെന്ന് മന്ത്രി ആര്യാടന്‍ ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *