പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആസ്പത്രിക്കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ വൈറല്‍. യു.എസിലെ ജോണ്‍സണ്‍ കൗണ്ടി കമ്മ്യൂണിറ്റി കോളേജിലെ സൈക്കോളജി വിദ്യാര്‍ത്ഥിനി നെയ്‌സിയ തോമസിന്റെ ചിത്രമാണ് വൈറലായത്.
അമ്മയെടുത്ത ചിത്രം നെയ്‌സിയ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘എന്റെ അമ്മയെടുത്ത ചിത്രമാണ് ഇത്. എന്റെ ജീവിതത്തിന്റെ കൃത്യമായ വിവരണം. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോവുകയാണ് ഞാന്‍. പക്ഷേ ഫൈനല്‍ പരീക്ഷ ഇനിയും കഴിഞ്ഞിട്ടില്ല.’ ചിത്രം പങ്കുവെച്ചുകൊണ്ട് നെയ്‌സിയ കുറിച്ചു.
ആസ്പത്രിക്കിടക്കിയിലിരുന്നാണെങ്കിലും പരീക്ഷകള്‍ വിജകരമായി തന്നെ പൂര്‍ത്തിയാക്കിയെന്നും ഡിസംബര്‍ 12ന് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നുമുള്ള
സന്തോഷവാര്‍ത്തയും നെയ്‌സിയ പിന്നീട് ആന്റണി ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.

