കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്

അബുദാബി: സൗദിയില്‍ നിന്നുള്ള പക്ഷികള്‍ക്കും പക്ഷി മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. റിയാദില്‍ പക്ഷിപനിയുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് വിലക്ക്.

 

വളര്‍ത്തു പക്ഷികള്‍, വന്യ പക്ഷികള്‍, അലങ്കാര പക്ഷികള്‍, കോഴികള്‍, കോഴി മുട്ടകള്‍ എന്നിവയ്ക്കാണ് വിലക്ക്. പോള്‍ട്രി ഫാമുകളിലെ മാംസത്തിന് വിലക്കേര്‍പ്പെടുത്തിയത് കൂടാതെയാണിത്.

Leave a Reply

Your email address will not be published. Required fields are marked *