ഇന്ത്യയുടെ മുന്‍ നിര താരങ്ങളായ സൈന നേഹ്വാലിനെയും പിവി സിന്ധുവിനെയും നേരിടേണ്ടപ്പോള് പാലിക്കേണ്ട തന്ത്രം വെളിപ്പെടുത്തി ഒളിമ്ബിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കരോളിന മരീന്‍.
നിലവില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള മരീന്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ മൂന്നാം സീസണില്‍ ഹൈദ്രാബാദ് ഹണ്ടേര്സിനായി കളിക്കാന്‍ ഇന്ത്യയിലെത്തിയ താരം പത്രലേഖകരോട് സംസാരിക്കവേയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഇരുവരെയും ഓരോ തവണ നേരിടുമ്ബോളും താന്‍ വ്യത്യസ്തമായ തന്ത്രങ്ങളും പ്ലാനിംഗുമായാണ് കളത്തിലിറങ്ങുന്നതെന്നാണ് താരം വെളിപ്പെടുത്തിയത്.
ഇരുവരും(സൈനയും സിന്ധുവും) വ്യത്യസ്തരായ കളിക്കാരാണ് ഇരുവരെയും നേരിടുമ്ബോള്‍ ഓരോ തവണയും ഞാനെന്റെ തന്ത്രങ്ങള്‍ മാറ്റാറുണ്ട് എന്നാണ് കരോളിന മരീന്‍ പറഞ്ഞത്.
പരിക്കിനാല്‍ കുറച്ച് നാള് കളിക്കളത്തില്‍ നിന്ന് വിട്ട് നിന്ന ശേഷം വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്താനായതില്‍ സന്തോഷമുണ്ടെന്നും താരം മനസ്സ് തുറക്കവേ അറിയിച്ചു.
