യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രിയുടെ മജന്ത ലൈന്‍ മെട്രോ ഉദ്ഘാടനയാത്ര

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ കല്‍കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നോയിഡയില്‍ നിന്ന് ഓഖ്‌ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്‍ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വ്വഹിച്ചു.

മജന്തലൈന്‍ എന്ന് പേരിട്ടിരിക്കുന്ന മെട്രോ പാത ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നോയിഡയില്‍ നിന്ന് ഓഖ്‌ല പക്ഷിസങ്കേതം സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *