മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. പൊന്നാനി നരണിപ്പുഴയിലാണ് അപടകമുണ്ടായത്. മൂന്ന് കുട്ടികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. പൊന്നാനി നരണിപ്പുഴയില്‍ കോള്‍ നിലങ്ങളുടെ ഭാഗമായുള്ള ജലാശയത്തിലാണ് അപകടമുണ്ടായത്. ഏഴ് പേര്‍ തോണിയില്‍ ഉണ്ടായിരുന്നു വൈഷ്ണവ് (20), അഭിനാഷ് (13), ജെസിക (14), പ്രസീന (14), മിനു.
വേലായുധന്‍ (55) എന്നയാള്‍ രക്ഷപെട്ടു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇയാളെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ സണ്‍ റൈസേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. അവധി ആഘോഷിക്കാനെത്തിയവര്‍ സമീപത്ത് ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണുന്നതിനായി പോയ വഴിക്കാണ് തോണി മറിഞ്ഞത്. തോണിയിലുണ്ടായിരുന്നവര്‍ ബന്ധുക്കളാണ്.
