തിരുവനന്തപുരം: ഓഖി അടിയന്തര ദുരിതാശ്വാസം വര്‍ധിപ്പിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 133 കോടിയുടെ സഹായം അപര്യാപ്തമാണെന്നും കൂടുതല്‍ സഹായം അനുവദിക്കണമെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
കാണാതായവരുടെ എണ്ണം 143 ആണെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് പ്രകാരം ഫൈബര്‍ബോട്ടുകളില്‍നിന്ന് 95 പേരെയും യന്ത്രവല്‍ക്കൃതയാനങ്ങളില്‍നിന്ന് 31 പേരെയുമാണ് കാണാതായിരിക്കുന്നത്.
തിരുവനന്തപുരത്ത് കാണാതായ 17 പേരെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 143 പേരെയാണ് കാണാതായത്. മരിച്ച 27 പേരെ തിരിച്ചറിഞ്ഞു. 25 പേര്‍ തിരുവനന്തപുരം ജില്ലയില്‍നിന്നും ഓരോ ആളുകള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമാണ്. 37 മൃതദേഹം തിരിച്ചറിയാനുണ്ട്.
