കോഴിക്കോട്: മിഠായിത്തെരുവിലെ താജ് റോഡില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ട്രാന്‍സ്‌ജെന്‍ഡറുകളായ അഞ്ചുപേരെയാണ് ഇന്നലെ രാത്രി പത്തരയോടെ റോഡിലൂടെ നടന്നുപോകവെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളായ സുസ്മിക്കും ജാസ്മിനും കൈകള്‍ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചുപോകവെയാണ് പൊലീസ് മര്‍ദിച്ചതെന്ന് ഇവര്‍ പറഞ്ഞു. തങ്ങള്‍ക്ക് രാത്രി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്യം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. സ്ത്രീകളെയോ പുരുഷന്മാരെയോ കാണുമ്‌ബോള്‍ സ്വാഭാവികമായി കാണുന്ന പൊലീസ്, ട്രാന്‍സ്‌ജെന്‍ഡറുകളെ കാണുമ്‌ബോള്‍ തന്നെ അടിക്കുന്നതെന്തിനാണെന്നും അവര്‍ ചോദിച്ചു.
