ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ക്കൊടുവില്‍ മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ, ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ബില്‍ ഉറപ്പ് നല്‍കുന്നു. ബില്ലിന്‍മേല്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കേന്ദ്രനിയമ മന്ത്രി രലിശങ്കര്‍ പ്രസാദാണ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. മതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെടുത്തി മുത്തലാഖ് ബില്‍ പരിഗണിക്കരുതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കിയത്.
മുത്തലാഖ് നിമയവിരുദ്ധമാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭയില്‍ ബിജെപി സര്‍ക്കാര്‍ പാസ്സാക്കിയത്. ഇത് പ്രകാരം മുത്തലാഖിലൂടെ ഭാര്യാബന്ധം വേര്‍പെടുത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും ലഭിക്കും. ഭാര്യക്ക് ജീവനാംശം നല്‍കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അമ്മയോടൊപ്പം കഴിയുകയും ചെയ്യാം. അതേസമയം, ബില്‍ ക്രിമിനല്‍ നിയമത്തിന് കീഴില്‍ കൊണ്ട് വരരുത്, വിവാഹം, ദത്തെടുക്കല്‍ വിവാഹമോചനം എന്നിവയെല്ലാം സിവില്‍ നിയമത്തിന് കീഴിലാണ് കൊണ്ട് വരേണ്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചു.
വനിതാ സംഘടനകളോടോ, മുസ്ലീം സംഘടനകളോടോ ആലോചിക്കാതെയാണ് ബിജെപി സര്‍ക്കാര്‍ ബില്‍ രൂപീകരിച്ചതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ഭരണഘടനനനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമാണെന്ന് മുസ്ലീംലീഗും പ്രതികരിച്ചു. ബിജപെിയുടെ അജണ്ഡ നടപ്പാക്കുകയാണ് മുത്തലാഖ് ബില്ലിലൂടെ കേന്ദ്രസര്‍്ക്കാര്‍ നടപ്പിലാക്കിയതെന്ന വാദവും ശക്തമാണ്.
