മഞ്ചേരി യൂണിറ്റി വനിതാ കോളജില്‍ അന്തര്‍ദേശീയ സെമിനാര്‍

മലപ്പുറം: മഞ്ചേരി യൂണിറ്റി വനിതാ കോളേജ് ഇംഗ്ലീഷ് പഠന വകുപ്പിന്റെയും
സിംഗുലാരീറ്റീസ് ജേര്‍ണലിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി  3,4,5 തിയതികളില്‍
കോളേജില്‍ വച്ച്  ‘സൗന്ദര്യം’ എന്ന വിഷയത്തെ ആസ്പദമാക്കി അന്തര്‍ദേശീയ
സെമിനാര്‍ സംഘടിപ്പിക്കുന്നു. കര്‍ണ്ണാടക സംഗീതജ്ഞനും മാഗ്‌സാസെ അവാര്‍ഡ്
ജേതാവുമായ ഡോ. ടി എം കൃഷ്ണ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മിഷിഗണ്‍ സര്‍വകലാശാല
പ്രഫ.  റെണാള്‍ഡ് സ്ട്രിക്ക് ലാന്റ് മുഖ്യപ്രഭാഷണം നടത്തും. ചിക്കാഗോ
സര്‍വകലാശാലയിലെ ഡോ. എതിരന്‍ കതിരവന്‍, ദലിത് ചിന്തകന്‍ സണ്ണി എം കാപിക്കാട്,
ചലച്ചിത്രവിമര്‍ശകന്‍ സി എസ് വെങ്കിടേശ്വന്‍, പ്രഫ. എം വി നാരായണന്‍, ഡോ. ബി
എസ് ഷെറിന്‍, ഡോ. എന്‍ പി ആഷ്‌ലി, ഡോ. ജിജോ കുര്യാക്കോസ്, പ്രഫ. ബിയാട്രിസ്
സ്മിത്ത് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കവി കല്‍പ്പറ്റ
നാരായണന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്
9447349388. വാര്‍ത്താസമ്മേളനത്തില്‍ മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍
സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, പ്രിന്‍സിപ്പല്‍ ഡോ.പി സൈതലവി, അസി.
പ്രൊഫസര്‍മാരായ പി എം റെയ്‌ന, എം പി അശ്വതി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *