പയ്യോളി മനോജ് വധക്കേസ് ; ജനുവരി 12വരെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ ജനുവരി 12വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് വിധി.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ സിപിഐഎം നേതാവ് അടക്കം 9 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരടക്കം 9 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. വടകര ക്യാംപ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *