ചെന്നൈ: ആര്‍ കെ നഗറില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ടി ടി വി ദിനകരന്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. ജനുവരി എട്ടിന് തുടങ്ങുന്ന അടുത്ത നിയമസഭാ സമ്മേളനത്തില്‍ ടിടിവി എംഎല്‍എയായി എത്തുമ്പോള്‍ എത്ര എം എല്‍ എമാരുടെ പിന്തുണയുണ്ടാകുമെന്നത് നിര്‍ണായകമാണ്.
അട്ടിമറി വിജയം നേടി ടിടിവി സഭയിലേക്ക് വരുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് അണ്ണാ ഡിഎംകെ ഔദ്യോഗിക പക്ഷത്തിന് തന്നെയാണ്. സത്യപ്രതിജ്ഞയ്ക്ക് എത്ര എംഎല്‍എമാര്‍ ദിനകരനെ കാണാനെത്തുമെന്ന് കണ്ടറിയണം. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ കേസില്‍ മദ്രാസ് ഹൈക്കോടതി അടുത്ത മാസം തന്നെ വിധി പറയും. അങ്ങനെയെങ്കില്‍ 18 എംഎല്‍എമാരുടെ പിന്തുണയുണ്ടാകും ദിനകരന്.
വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ എടപ്പാടി സര്‍ക്കാര്‍ താഴെ വീഴുമെന്നുറപ്പ്. സ്ലീപ്പര്‍ സെല്‍ എംഎല്‍എമാരായി എത്രപേര്‍ ദിനകരന്‍ പക്ഷത്തിനൊപ്പമുണ്ടെന്ന് ഇപ്പോഴും എടപ്പാടിയ്ക്ക് ഒരു ധാരണയുമില്ല. ജനുവരി എട്ടിന് തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ നിലനില്‍ക്കുമോ ഇല്ലയോ എന്ന കാര്യം തീരുമാനമാകും.
