പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്‌ന ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി

മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അര്‍ധനഗ്‌ന ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കായംകുളം പോലീസ് അറസ്റ്റു ചെയ്തത് കൊയ്പ്പള്ളി കാരാഴ്മ കൊല്ലൂര്‍ തറയില്‍ അഭിലാഷിനെ(24)യാണ്.

മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രങ്ങള്‍ മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പല തവണ ബലാത്സംഗം ചെയ്തതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടികളെ ഡ്രൈവറായ ഇയാള്‍ സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് വിളിച്ചിരുന്നത്. പെണ്‍കുട്ടികളെ സംസാരിച്ച് വശത്താക്കലാണ് ഇയാളുടെ രീതി.

ഇയാള്‍ ഇത്തരത്തില്‍ വേറെയും പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായും പോലീസ് പറഞ്ഞു.

തൊടുപുഴയിലെ ബന്ധുവീട്ടില്‍ ഭാര്യാ പിതാവിനൊപ്പം താമസിക്കുകയായിരുന്ന ഇയാളെ പരാതിയെ തുടര്‍ന്ന് ഇന്നലെയാണ് അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *