നടിയെ അക്രമിച്ച കേസ് ; മുഖ്യപ്രതി പള്‍സര്‍ സുനി കുറ്റപത്രം കൈപറ്റി

കൊച്ചി : നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കേസിലെ കുറ്റപത്രം കൈപറ്റി. രാവിലെ അങ്കമാലി കോടതിയിലെത്തിയാണ് പള്‍സര്‍ സുനി കുറ്റപത്രം കൈപറ്റിയത്. ഇനി 7 പ്രതികള്‍ കുറ്റപത്രം കൈപ്പറ്റാനുണ്ട്.

തനിക്കെതിരായി കുറ്റപത്രത്തില്‍ എന്തെല്ലാം പറഞ്ഞിട്ടുണ്ടന്ന് വായിച്ച് നോക്കട്ടെ എന്നായിരുന്നു സുനിയുടെ പ്രതികരണം. മറ്റ് പ്രതികള്‍ ഉടന്‍ കുറ്റപത്രം കൈപ്പറ്റുമെന്നാണ് സൂചന. കേസ് ഇനി ഈ മാസം 15നാണ് വീണ്ടും പരിഗണിക്കുന്നത്.

അതേസമയം കേസിലെ പ്രധാന തെളിവായ നടിയെ അക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അടക്കമുള്ള തെളിവുകള്‍ തനിക്ക് നല്‍കണമെന്ന് കാണിച്ച് ദിലീപ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കാനൊരുങ്ങുകയാണ്. ലഭിച്ച കുറ്റപത്രത്തില്‍ രേഖകളും തെളിവുകളും അപൂര്‍ണ്ണമാണെന്നാണ് ദിലീപിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *