സെക്‌സിനിടെ ഭാര്യക്ക് ലേശം കൗതുകം കൂടിപ്പോയി: ഭര്‍ത്താവിന് ജനനേന്ദ്രിയം നഷ്ടമായി

തായ്‌പെയ്:  ലൈംഗിക ബന്ധത്തിനിടെ ഭാര്യ അബദ്ധത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. തായ്വാനിലാണ് സംഭവം. വൃഷ്ണങ്ങളില്‍ ഒന്ന് മുറിഞ്ഞുപോയ 51 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ രണ്ട് മണിയോടെ ഫോണ്‍ സന്ദേശം ലഭിച്ച് പാരാമെഡിക്കല്‍ വിഭാഗം എത്തുമ്പോള്‍ ഭര്‍ത്താവ് വാംഗ് രക്തത്തില്‍ കുളിച്ച് , മുറിഞ്ഞുപോയ വൃഷ്ണം ഒരു പാത്രത്തില്‍ ഇട്ടുകൊണ്ട് ഇരിക്കുന്ന കാഴ്ചയാണ് കണ്ടത്. തൊട്ടടുത്ത് 49 കാരിയായ ഭാര്യ ഹ്‌സിയെയും നില്‍പ്പുണ്ടായിരുന്നു. അബദ്ധത്തില്‍ കടിച്ചുമുറിച്ചതാണെന്ന് ഇവര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.

കാര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ വാംഗിനെ ഉടന്‍ തന്നെ തായ്ചുംഗ് മെട്രോ ഹാര്‍ബര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുന്നലിട്ടു. അണുബാധയുണ്ടാകുമെന്ന ഭയം മൂലം ഇയാളുടെ വലത് വൃഷ്ണം തുന്നിചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.

വൃഷ്ണങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തെ വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് ഡോക്ടര്‍ ലു ലി ഹുവ പറഞ്ഞു. ഭാവിയില്‍ ഇത് വന്ധ്യതയിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍ പറഞ്ഞു.

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്ന ഹ്‌സിയെ, സെക്‌സിനിടെ ആവേശം കൊണ്ട് ഭര്‍ത്താവിന്റെ അവയവം കടിച്ചുമുറിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *