ബ്രസീല്‍ ജയിലില്‍ സംഘര്‍ഷം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

ഗോയിയാസ്: ബ്രസീലിലെ ഗോയിയാസ് ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്ബതുപേര്‍ മരിച്ചു. കൊളോണിയ അഗ്രോഇന്റസ്ട്രിയല്‍ പ്രിസണ്‍ ജയിലില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

ജയിലിലെ തടവുകാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കലാപം അഴിച്ചുവിട്ടവര്‍ കിടക്കയ്ക്ക് തീയിടുകയും, കൊല്ലപ്പെട്ടവരുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. അഗ്‌നിശമനാ സേനയെത്തിയാണ് തീയണച്ചത്. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കലാപത്തിനിടെ 127 പേര്‍ ജയില്‍ ചാടിയെന്നും ഇതില്‍ 29 പേരെ പൊലീസ് തിരിച്ചെത്തിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷം ആമസോണാസിലുണ്ടായ മറ്റൊരു കലാപത്തില്‍ 56 പേര്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *