കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് 8 ന് അയിരൂരില്‍ തിരി തെളിയും

പത്തനംതിട്ട: കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് ജനുവരി 8 ന് കേളികൊട്ട് ഉയരും .പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്ബാ മണല്‍പ്പുറത്താണ് കഥകളി മേള നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടാം തീയ്യതി രാവിലെ 10മണിക്ക് നടന്‍ നെടുമുടി വേണു മേള ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡണ്ട് ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യക്ഷത വഹിക്കും. നാട്യഭാരതി അവാര്‍ഡ് കഥകളി നടന്‍ ഇഞ്ചക്കാട്ട് രാമന്‍ പിള്ളയ്ക്കും, അയിരൂര്‍ രാമന്‍ പിള്ള അവാര്‍ഡ് കഥകളി സാഹിത്യകാരന്‍ ഡോ. എന്‍ പി വിജയകൃഷ്ണനും നല്‍കും. വി ആര്‍ വിമല്‍രാജ് രചിച്ച കഥകളിയുടെ കഥകള്‍ എട്ടാം ഭാഗം നെടുമുടി വേണു പ്രകാശനം ചെയ്യും.

കഥകളി പണ്ഡിതന്‍ പി വേണുഗോപാലിനെ ആദരിക്കും. തപാല്‍ വകുപ്പ് പുറത്തിറക്കിയ കഥകളിമേള 2018 സ്റ്റാംപ് നെടുമുടി വേണു പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ച് മണി മുതല്‍ കേരള കലാമണ്ഡലം അയിരൂര്‍ ഉപകേന്ദ്രത്തിലെ മോഹിനിയാട്ടം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോര്‍ജ് മാമന്‍ കൊണ്ടുര്‍ ഉദ്ഘാടനം ചെയ്യും. രാത്രി കഥകളി അരങ്ങേറും.

ഒമ്ബതാം തീയ്യതി രാവിലെ 10.30ന് കഥകളി ആസ്വാദന കളരി നടക്കും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാമണ്ഡലം രാജീവ് അവതരിപ്പിക്കുന്ന കഥകളി ഡെമോണ്‍സ് ട്രേഷന്‍ ഉണ്ടായിരിക്കും. ചടങ്ങില്‍ കഥകളി ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആര്‍ പാര്‍ത്ഥിവിനെ ആദരിക്കും. വൈകിട്ട് അഞ്ച് മണി മുതല്‍ ഭരതനാട്യം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം. രാത്രി കഥകളി ‘കല്യാണസൗഗന്ധികം’.

10ന് രാവിലെ 1030ന് കഥകളി ആസ്വാദന കളരി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്നപൂര്‍ണ്ണാ ദേവി ഉദ്ഘാടനം ചെയ്യും. 11 മണിക്ക് കഥകളി പുറപ്പാടും മേളപ്പദവും. വൈകിട്ട് ആറ് മണിക്ക് ജന്‍മ ശതാബ്ദി ആഘോഷിക്കുന്ന കഥകളി ആചാര്യന്‍ ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ളയാശാനെ കുറിച്ച് അനുസ്മരണം. കലാമണ്ഡലം കൃഷ്ണപ്രസാദിനെ ആദരിക്കും. രാത്രി കഥകളി നളചരിതം ഒന്നാം ദിവസം. 11ന് രാവിലെ 10.30 ന് ക്ലാസിക്കല്‍ കലാസ്വാദന കളരി വി കലാധരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് വിദ്വാര്‍ത്ഥികളുടെ തായമ്പക അരങ്ങേറ്റവും രാത്രി കഥകളി ‘സുന്ദരീ സ്വയംവരം’ വും നടക്കും.

12 ന് രാവിലെ 10.30 ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ശതമോഹനം എന്ന പരിപാടി നടക്കും. വൈകിട്ട് 6 30 ന് കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനെ ആദരിക്കും. തുടര്‍ന്ന് കഥകളി നരകാസുരവധം. 13ന് രാവിലെ 10.30 ന് ക്ലാസിക്കല്‍ കലാമല്‍സരങ്ങള്‍ കേരള കലാമണ്ഡലം മുന്‍വൈസ്ചാന്‍സലര്‍ പി എന്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. രാത്രി കഥകളി രുഗ്മാംഗദ ചരിതം.

14ന് രാവിലെ 10ന് അഖില കേരള കഥകളി ക്വിസ് മല്‍സരം കോന്നിയൂര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. പി എസ് നായര്‍ അദ്ധ്യക്ഷത വഹിക്കും. ആന്റൊ ആന്റണി എം പി, രാജു ഏബ്രഹാം എം എല്‍ എ, പ്രസാദ് കൈലാത്ത്, ടി ആര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. അയിരൂര്‍ സദാശിവന്‍ അവാര്‍ഡ് പ്രശസ്ത കര്‍ണ്ണാടക സംഗീതഞ്ജന്‍ അടൂര്‍ പി സുദര്‍ശന് മന്ത്രി സമ്മാനിക്കും.കാല്‍ലക്ഷത്തോളം കാണികള്‍ പങ്കെടുക്കുന്ന കഥകളിമേളയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കഥകളി ക്ലബ്ബ് വര്‍ക്കിംഗ് പ്രസിഡണ്ട് പ്രസാദ്. കൈലാത്ത്, സെക്രട്ടറി വി ആര്‍ വിമല്‍രാജ്, ട്രഷറാര്‍ സഖറിയാ മാത്യു , ജനറല്‍ കണ്‍വീനര്‍ ടി ആര്‍ ഹരികൃഷ്ണന്‍, നാട്യഭാരതി ഡയറക്ടര്‍ എം എ കബീര്‍, മീഡിയാ കണ്‍വീനര്‍, എസ് ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *