ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. യുഡിഎഫ് മുന്നണി വിടില്ലെന്ന് ചര്‍ച്ചയില്‍ ജെഡിയു നേതാക്കള്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

മുന്നണിമാറ്റം സംബന്ധിച്ച് ജെഡിയുവിന്റെ അന്തിമ തീരുമാനം ജനുവരി 12ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ എംപി സ്ഥാനം വീരേന്ദ്രകുമാര്‍ രാജിവെച്ച സാഹചര്യത്തില്‍ മുന്നണി വിടുന്നത് വൈകേണ്ടതില്ലെന്ന വാദമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *