ജീവിതം പകര്‍ത്തുകയാണ് ലക്ഷ്യം; ഡോ. എസ്. സുനില്‍

തിരൂര്‍: തിരശ്ശീലയിലെ സ്ഥലകാലനിബദ്ധമായ ജീവിതസന്ദര്‍ഭത്തില്‍ പ്രേക്ഷകനെക്കൂടി പങ്കെടുപ്പിക്കുന്ന ആഖ്യാനരീതിയാണ് മറുഭാഗം എന്ന ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഡോ. എസ്. സുനില്‍ വ്യക്തമാക്കി.  കാണികളും സംവിധായകനും പ്രതിപ്രവര്‍ത്തിക്കുന്ന ആസ്വാദനമാണ് ലക്ഷ്യമിടുന്നത്.  ആദിമധ്യാന്തം കഥ പറയാനല്ല, ക്യാമറയിലൂടെ ജീവിതത്തെയും സമൂഹത്തെയും രേഖപ്പെടുത്താനാണ് സംവിധായകനെന്ന നിലയില്‍ ശ്രമിച്ചിട്ടുള്ളത്.  നിരൂപകര്‍ തങ്ങളുടെ പഴയ ആസ്വാദനശീലങ്ങളും പാണ്ഡിത്യവും വച്ചാണ് പലപ്പോഴും ചലച്ചിത്രത്തെ സമീപിക്കുന്നത്.  പലപ്പോഴും അവര്‍ സിനിമ കാണാറുപോലുമില്ല.  ചലച്ചിത്രത്തിലെ സംഗീതം ദൃശ്യങ്ങളിലാണ് കുടികൊള്ളുന്നതെന്നും ഉപകരണങ്ങള്‍ കൊണ്ട് ഉപയോഗിച്ചുണ്ടാക്കുന്ന സംഗീതമല്ല യഥാര്‍ത്ഥ സംഗീതമെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യതാല്പര്യം മുന്‍നിര്‍ത്തി ഉണ്ടാക്കുന്ന സിനിമകള്‍ അല്പായുസ്സുകളാണ്.  നല്ല സിനിമ പ്രേക്ഷകര്‍ കാണുകയും കാലങ്ങളോളം നിലനില്‍ക്കുകയും ചെയ്യും. സത്യജിത് റേയുടെ പാഥേര്‍ പാഞ്ചാലി ഇതിനുദാഹരണമാണ്.
ബഹുമുഖപ്രതിഭയായിരുന്നു സഞ്ജയന്റെ ജീവിതം ചലച്ചിത്രമാക്കുക എന്നത് വെല്ലുവിളിയായിരുന്നുവെന്ന് ‘വിദൂഷകന്‍’ സംവിധാനം ചെയ്ത ടി.കെ. സന്തോഷ് പറഞ്ഞു.  സഞ്ജയന്റെ ജീവിതം സമഗ്രമായി പഠിച്ചശേഷമാണ് സിനിമ ചെയ്തത്.  അത് ഫലപ്രദമായോ എന്ന് പറയേണ്ടത് പ്രേക്ഷകനാണ്.  ജീവിതത്തെ വൈകാരികമായി സമീപിച്ചയാളാണ് സഞ്ജയന്‍.  ജീവിതത്തില്‍ സുഹൃത്തുക്കളോടും കുടുംബത്തോടുമൊക്കെ അദ്ദേഹത്തിന്റെ ബന്ധം വൈകാരികതീവ്രമായിരുന്നു.  ജീവചരിത്രമായതിനാല്‍ ഡോക്യുമെന്ററിയുടെ ഫോര്‍മാറ്റിലേക്ക് ചിത്രം വഴുതിപ്പോകുമോ എന്നും ഭയപ്പെട്ടിരുന്നു.  പ്രസിദ്ധ സംവിധായകനായ വി.കെ. പ്രകാശ് അനായാസമായ അഭിനയത്തിലൂടെ ചിത്രത്തില്‍ സഞ്ജയനെ അവതരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.  വാണിജ്യ സിനിമകള്‍ക്ക് തടിച്ചുകൂടുന്ന പ്രേക്ഷകന്റെ കാഴ്ചപ്പാടും ആസ്വാദനവും മാറേണ്ടതുണ്ട്.  സമാന്തര സിനിമ, വാണിജ്യസിനിമ തുടങ്ങിയ ലേബലുകള്‍ക്കപ്പുറം ഒരു

Leave a Reply

Your email address will not be published. Required fields are marked *