ജീവിതം പകര്‍ത്തുകയാണ് ലക്ഷ്യം; ഡോ. എസ്. സുനില്‍
തിരൂര്‍: തിരശ്ശീലയിലെ സ്ഥലകാലനിബദ്ധമായ ജീവിതസന്ദര്‍ഭത്തില്‍ പ്രേക്ഷകനെക്കൂടി പങ്കെടുപ്പിക്കുന്ന ആഖ്യാനരീതിയാണ് മറുഭാഗം എന്ന ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഡോ. എസ്. സുനില്‍ വ്യക്തമാക്കി. കാണികളും സംവിധായകനും പ്രതിപ്രവര്‍ത്തിക്കുന്ന ആസ്വാദനമാണ് ലക്ഷ്യമിടുന്നത്. ആദിമധ്യാന്തം കഥ പറയാനല്ല, ക്യാമറയിലൂടെ ജീവിതത്തെയും സമൂഹത്തെയും രേഖപ്പെടുത്താനാണ് സംവിധായകനെന്ന നിലയില്‍ ശ്രമിച്ചിട്ടുള്ളത്. നിരൂപകര്‍ തങ്ങളുടെ പഴയ ആസ്വാദനശീലങ്ങളും പാണ്ഡിത്യവും വച്ചാണ് പലപ്പോഴും ചലച്ചിത്രത്തെ സമീപിക്കുന്നത്. Read More …
