ഈ അഞ്ചു ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക നിങ്ങളുടെ വൃക്കകള്‍ അപകടത്തില്‍. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്നത്തിലും ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളും രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കുന്നതിലും വൃക്കയുടെ പങ്ക് വളരെ വലുതായതിനാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് ജീവന്‍ തന്നെ അപകടത്തിലാക്കുന്നതിന് കാരണമാകുന്നു. ചുവടെ പറയുന്ന അഞ്ചു ലക്ഷണങ്ങള്‍ മനസിലാക്കി വൃക്കകള്‍ക്ക് തകരാര്‍ ഉണ്ടോ എന്ന് നേരത്തെ അറിയാം
1. നടുവിന് മുകളിലായി തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നുണ്ടോ എങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിന്റെയോ, വൃക്കയില്‍ കല്ല് ഉണ്ടെന്നതിന്റെയോ ലക്ഷണമാണ്.
2. ശരീരത്തിലെ പാടുകള്‍ വൃക്കകളുടെ പ്രവര്‍ത്തനം അപകടത്തിലാകുന്നതിന്റെ സൂചനയാണെന്ന് പറയാം. രക്ത ശുദ്ധീകരണ പ്രവര്‍ത്തനം തടസപ്പെടുമ്‌ബോള്‍, ശരീരത്തിലെ സ്രവങ്ങള്‍ പുറംതൊലിയുടെ അടിവശത്ത് അടിഞ്ഞുകൂടുന്നു. ഇതിനെ തുടര്‍ന്നാണ് പാടുകള്‍ രൂപപ്പെടുന്നത്.
3 നന്നായി ക്ഷീണം അനുഭവിക്കുന്നെങ്കില്‍ വൃക്കക്ക് തകരാര്‍ എന്ന് മനസിലാക്കാം.
കാരണം വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുമ്‌ബോള്‍ ശരീരത്തില്‍ രൂപപ്പെടുന്ന ഇപിഒ എന്ന ഹോര്‍മോണ്‍, കൂടുതല്‍ രക്തകോശങ്ങള്‍ ഉണ്ടാക്കുകയും, ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുകയും ചെയ്യുന്നു. ഇനി നന്നായി പ്രവൃത്തിക്കാതെ വരുമ്‌ബോള്‍ രക്തകോശങ്ങള്‍ക്ക് കുറവ് സംഭവിക്കുന്നു. ഇത് മൂലം ശരീരത്തില്‍ ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകുകായും പേശികളില്‍ ബലക്കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു.
4 കടുംമഞ്ഞനിറത്തിലോ ചുവപ്പ് നിറത്തിലോ മൂത്രം പോകുന്നെങ്കില്‍ നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലല്ലെന്ന് ഉറപ്പിക്കാം. മൂത്രമൊഴിക്കുമ്‌ബോള്‍ പുകച്ചിലും വേദനയും അനുഭവപ്പെടുന്നതും ഗൗരവമായി കാണണം.
5 എന്ത് ഭക്ഷണം കഴിച്ചാലും ലോഹങ്ങളിടേത് പോലെയുള്ള രുചി അനുഭവപ്പെടുന്നുണ്ടോ എങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തിലെ തകരാറിനെയും ക്തത്തിലെ മാലിന്യങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നതിനെയും സൂചിപ്പിക്കുന്നു.
ഇനി മേല്‍പറഞ്ഞ കാര്യങ്ങളാണ് നിങ്ങള്‍ക്ക് ഉള്ളതെന്ന് ഉറപ്പായെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറിനെ കാണുക.
അതോടൊപ്പം തന്നെ ഭക്ഷണ ശീലത്തില്‍ മാറ്റം വരുത്തുക. കൂടുതല്‍ ആന്റി ഓക്‌സിഡന്റുകളും പോഷകസമൃദ്ധമായ ഭക്ഷണവും കഴിക്കുക.
