പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിക്കും ; അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് വിലയേറ്റത്തിന് കാരണമായതെന്ന് സാമ്ബത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മധ്യത്തിന് ശേഷം വിപണിയില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

ബാരലിന് 67.29 ഡോളറിന് മുകളിലാണിപ്പോള്‍. ഒരു വര്‍ഷത്തിനിടെ 40 ശതമാനമാണ് അസംസ്‌കൃത എണ്ണവില കൂടിയത്. 2016 നവംബര്‍ അവസാനം ബാരലിന് 48 ഡോളറായിരുന്ന വിലയാണ് 67 ഡോളറിന് മുകളിലെത്തിയിരിക്കുന്നത്. ഉത്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചതും വിലകൂടാന്‍ പ്രധാന കാരണമായി.

വില കുതിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ എണ്ണക്കമ്ബനികള്‍ സമ്മര്‍ദത്തിലായി. കമ്ബനികളുടെ ലാഭത്തെ വിലവര്‍ധന കാര്യമായി ബാധിക്കും. ഇത് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ധനയ്ക്കും ഇടയാക്കും. 2018 അവസാനത്തോടെ എണ്ണവില ബാരലിന് 80 ഡോളറിലേയ്ക്ക് കുതിച്ചേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *