പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ജനുവരി 10ന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കളക്ടറുടെ നിര്‍ദേശം. ജനുവരി 14ന് നടക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തി.
കരവിളക്ക് ദര്‍ശനത്തിനായി ജില്ലയില്‍ എട്ട് വ്യൂപോയിന്റുകളാണുള്ളത്. ഇവിടങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ഇവിടെ സ്ഥാപിക്കുന്ന ബാരിക്കേഡുകളുടെ നിര്‍മ്മാണം 10ന് മുമ്ബ് പൂര്‍ത്തിയാക്കും.
