പുല്‍പള്ളി : ഫെബ്രുവരി 9,10 തിയ്യതികളില്‍ പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ വെച്ച് ‘ടര്‍കോയിസ് 2സ18’ ഫിലിം ആന്‍ഡ് ഡ്രാമ കോംബോ ഫെസ്റ്റ് നടക്കുന്നു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് സംവിധായകരായ കമലും ദിലീഷ് പോത്തനും ചേര്‍ന്ന് നിര്‍വഹിച്ചു. രണ്ട് ദിവസമായി നടക്കുന്ന പരിപാടിയില്‍ കേരളത്തിലും പുറത്തുമുള്ള മുന്നോറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
ഫെസ്റ്റിവലില്‍ 15 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം ആദ്യ ദിനം വൈകുന്നേരം വിവിധ തരത്തിലുള്ള നാടകവും അരങ്ങേറും. ഫെസ്റ്റിനോടനുബന്ധിച്ചു നടക്കുന്ന വിവിധ മത്സരങ്ങള്‍ക്ക് ക്യാഷ് പ്രൈസും സമ്മാനിക്കും. അവസാന ദിവസം നടക്കുന്ന കള്‍ച്ചര്‍ നൈറ്റ്ിലും അവാര്‍ഡ്ദാന ചടങ്ങിലും സിനിമ പിന്നണി പ്രവര്‍ത്തകരും സംബന്ധിക്കുമെന്ന് പിന്നണി പ്രവര്‍ത്തകരായ എ.കെ.പി. ജുനൈദ്, ആല്‍വിന്‍ സണ്ണി, അമല്‍ ജോസ്, ശരണ്യ സുബ്രന്‍, അശ്വനി പുഷ്പാകാരന്‍, ദിവ്വ്യ വിജയന്‍ ,സജില്‍ ലാല്‍, നിജയ് വിജയന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129142002, 9961567126
