കൊച്ചി: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.
ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ബസുകള്‍, ഓട്ടമൊബീല്‍ വര്‍ക്ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന സ്ഥാപനങ്ങള്‍ എന്നിവ പണിമുടക്കുമെന്നു മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. പണിമുടക്കിനോടനുബന്ധിച്ച് അഞ്ചിനു പ്രകടനവും പൊതുയോഗവും നടക്കും.
തൊഴിലാളിവിരുദ്ധമായ റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ജില്ലാ മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി കണ്‍വന്‍ഷന്‍ നടത്തും. ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ.ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി നേതാക്കള്‍, ബസുടമകള്‍, ഓട്ടമൊബീല്‍ വര്‍ക്ഷോപ്പ് ഉടമകള്‍ എന്നിവര്‍ പങ്കെടുക്കും.
