കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് നടത്തിയത് സഭാനിയമങ്ങള്‍ അപ്പാടെ ലംഘിച്ചു കൊണ്ടാണെന്ന് ഇതേക്കുറിച്ച് സഭാസമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിഞ്ഞുകൊണ്ടാണ് വിവാദ ഭൂമി ഇടപാടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയിടപാടിലെ ഇടനിലക്കാരനായ സാജു വര്‍ഗീസ് കുന്നേലിനെ ഫാദര്‍ ജോഷിയ്ക്ക് പരിചയപ്പെടുത്തിയത് ആലഞ്ചേരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല ഇടപാടുകളും സഭസമിതി അറിയാതെ ദുരൂഹമായാണ്. ഭൂമി ഇടപാടില്‍ അതിരൂപതയ്ക്ക് 34 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഉത്തരവാദപ്പെട്ട വൈദികര്‍ക്ക് ഭൂമി ഇടപാടില്‍ പിഴവ് പറ്റിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
എറണാകുളം നഗരത്തില്‍ കണ്ണായ സ്ഥലങ്ങളിലുള്ള കോടികള്‍ വില മതിക്കുന്ന ഭൂമിയാണ് നിസാര വിലയ്ക്ക് വിറ്റതാണ് വിവാദമായത്.
