മലപ്പുറം-തൃശൂരില്‍ നടക്കുന്ന സംസമാതൃകയായി ഐ കെ ടി യുടെ കുട്ടി പോലീസ്
തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവ നഗരിയില്‍ പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാനുള്ള സന്ദേശവുമായി വിദ്യാര്‍ഥികള്‍ കലോല്‍സവ നഗരിയിലേക്ക്.
ചെറുകുളമ്പ ഐ.കെ,ടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാള വിശറികളുമായി തൃശൂരിലേക്ക് പോകാന്‍ കയ്യാറെടുക്കുന്നത്. കലോല്‍സവ നഗരിയില്‍ ചൂട് മൂലം ആളുകള്‍ക്ക് വിശറി ആവശ്യമാകുമെന്നും പ്ലാസ്റ്റിക് വിശറികള്‍ ഉപയോഗിക്കുന്നത് തടയേണ്ടതുണ്ടെന്നും മനസ്സിലാക്കിയാണ് കേഡറ്റുകള്‍ വീട്ട് വളപ്പില്‍ നിന്നും മറ്റും ശേഖരിച്ച പാളകള്‍ കൊണ്ട് വിശറി നിര്‍മിച്ചത്.
പ്ലാസ്റ്റിക് വിമുക്ത കലോത്സവത്തിന് നമുക്കും കൈ കോര്‍ക്കാം എന്ന മുദ്രാവാക്യവുമായി കലോത്സവത്തിന് കൊണ്ട് പോകാനായി അഞ്ഞൂറിലധികം പാളവിശറികള്‍ ഇതിനകം നിര്‍മിച്ചു കഴിഞ്ഞു.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ മുല്ലപ്പള്ളി ഇബ്രാഹിം,സിന്ധു പുളിക്കല്‍,നൂര്ജഹാന്, സഫരിയ എന്നിവര്‍ നേത്രത്വം നല്കി.
