ശബരിമല: ഇനി മുതല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ വയസ്സു തെളിയിക്കുന്ന രേഖ കൂടി കയ്യില്‍ കരുതണം. കുട്ടികളും അമ്മമാരും നിര്‍ബന്ധമായി ദര്‍ശനം നടത്തുവാന്‍ എത്തുമ്‌ബോള്‍ വിശ്വാസ്യ യോഗ്യമായ രേഖ ഹാജരാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
പത്ത് വയസു മുതല്‍ 50 വയസു വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയിള്‍ പ്രവേശിക്കുന്നതിന് അനുവാദമില്ല. എന്നിട്ടും നിരവധി സ്ത്രീകള്‍ ശബരിമലയില്‍ കയറുകയും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് വയസ് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാക്കുന്നത്.
