ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അറിയിച്ചിരുന്നത്.

ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനം. മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ കഴിഞ്ഞ ദിവം വാര്‍ത്താ സമ്മേളനം നടത്തിയാണ് പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *