ജനകീയ യാത്രക്ക് മലപ്പുറത്ത് സ്വീകരണം

മലപ്പുറം: സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയയാത്രക്ക് മലപ്പുറം ദജില്ലയില്‍ വരവേല്‍പ്പ്. മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ഐക്കരപടിയിലെത്തിയ ജാഥയെ സി പിഐ യുടെ മലപ്പുറം ജില്ലാ സെക്രട്ടറി പി പി സുനീറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോഴിക്കോട് ജില്ലാനേതാക്കളുടെ സാന്നിധ്യത്തില്‍ സ്ത്രീകളടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ജാഥയെ ആദ്യ സ്വീകരണകേന്ദ്രമായ കൊണ്ടോട്ടിയിലേക്ക് ആനയിച്ചു. പി പി സുനീറിനൊപ്പം പാര്‍ട്ടി സംസ്ഥാനനേതാക്കളായ പി സുബ്രഹ്മണ്യന്‍, പി കെ കൃഷ്ണദാസ്, എ ഐ ടി യു സി ജില്ലാസെക്രട്ടറി അഡ്വ കെ മോഹന്‍ദാസ്,  പ്രഫ ഇ പി മുഹമ്മദാലി, പി കുഞ്ഞിമൂസ്സ, പി മൈമൂന, എം എ അജയകുമാര്‍, സെയ്തലവി പി പി ബാലകൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കളും  പ്രവര്‍ത്തകരും ചേര്‍ന്നാണ് ജനകീയയാത്രയെ മലപ്പുറത്തേക്ക് സ്വീകരിച്ചത്. കൊണ്ടോട്ടി ടൗണിലെ  ആദ്യ സ്വീകരണയോഗത്തില്‍ പി കെ ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. കെ സെയ്തലവി അധ്യക്ഷത വഹിച്ചു.

 

വര്‍ഗ്ഗബഹുജന സംഘടനാ നേതാക്കള്‍ ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം നടത്തി. ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന് പുറമേ  ജാഥാ ഡയറക്ടര്‍ സത്യന്‍ മൊകേരി,  വൈസ് ക്യാപ്റ്റന്‍ മുല്ലക്കര രത്‌നാകരന്‍,  അംഗങ്ങളായ  പി. പ്രസാദ്, അഡ്വ. കെ. രാജന്‍, ജെ. ചിഞ്ചു റാണി, ടി ജെ ആഞ്ചലോസ്, കെ. കെ. അഷ്‌റഫ്, വി. വിനില്‍ എന്നിവരാണ് ജാഥാംഗങ്ങള്‍. കൊണ്ടോട്ടിക്കു പുറമേ മഞ്ചേരി, എടവണ്ണ, നിലമ്പൂര്‍ എന്നിവടങ്ങളില്‍ ജനകീയ യാത്ര പര്യടനം നടത്തി. നിലമ്പൂരില്‍ സി.പി.എമ്മില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐയിലേക്ക് സ്വീകരണം നല്‍കി. ചൊവ്വാഴ്ച യാത്ര പൊന്നാനിയില്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *