മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ മാനഭംഗത്തിന് ഇരയായ വനിതയുടെ ആത്മഹത്യാ ശ്രമം. മുഖ്യമന്ത്രി ശിവരാജ് സിങ് ചഹാന്റെ വസതിക്ക് പുറത്താണ് യുവതി വിഷം കഴിച്ച് ആത്മഹ്ത്യ ചെയ്യാന്‍ ശ്രമിച്ചത്.

 

വിഷം ഉള്ളില്‍ ചെന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനഭംഗ കേസിലെ പ്രതിക്കെതിരെ നടപടി പൊലീസ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ നടപടി.

മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാരാണ് അധികാരത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *