വീരമൃത്യു വരിച്ച സാം ഏബ്രഹാമിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം നാളെ

മാവേലിക്കര : ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പില്‍ വീരമൃത്യു വരിച്ച കരസേന ലാന്‍സ് നായിക് സാം ഏബ്രഹാമിന്റെ (35) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

മൃതദേഹം ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തിലും രാത്രി എട്ടു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലും എത്തിക്കും. മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം നാളെ പ്രത്യേക ആംബുലന്‍സില്‍ രാവിലെ ഒന്‍പതു മണിയോടെ മാതൃവിദ്യാലയമായ മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസില്‍ പൊതുദര്‍ശനത്തിന്വെച്ചതിന് ശേഷം വിലാപയാത്രയായി വീട്ടിലെത്തിക്കും.

ജമ്മുവിലെ അഗ്‌നൂര്‍ സുന്ദര്‍ബേനിയില്‍ വെള്ളിയാഴ്ച ഭീകരരും സൈന്യവുമായി ഉണ്ടായ വെടിവയ്പിലാണ് സാം വെടിയേറ്റു മരിച്ചത്. മാവേലിക്കര പുന്നമൂട് പോനകം തോപ്പില്‍ ഏബ്രഹാം ജോണിന്റെയും സാറാമ്മയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *