ചെന്നൈ : വെളളപൊക്കത്തില്‍ കുളിച്ച് പൊതിര്‍ന്ന തലസ്ഥാനനഗരിയുടെ ഭയചികിതമായ ഓര്‍മ്മ മാറും മുമ്പെ തമിഴകം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. ഇത്തവണ സംസ്ഥാനം തിരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ പ്രചാരണസാധ്യത കൃത്യമായി ഉപയോഗിക്കുകയായിരിക്കും വ്യാഴാഴ്ച തമിഴകത്തെത്തുന്ന പ്രധാനമന്ത്രിയുടെ പ്രധാന ദൗത്യം.
സംസ്ഥാനസര്‍ക്കാറിന്റെ നിരുത്തരവാദിത്വമാണ് വെളളപൊക്കത്തിനു കാരണമെന്ന് ഇതിനകം തന്നെ കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് 48 മണിക്കൂറുകള്‍ക്കുമുന്നെ മുന്നറിയിപ്പ് നല്‍കിയത് സംസ്ഥാനം അവഗണിക്കുകയായിരുന്നുവെന്ന കണ്ടെത്തലിന് കൂടതല്‍ നിറം നല്‍കി പ്രാചാരണം ശക്തമാക്കുകയായിരിക്കും തമിഴകത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുകയെന്നാണ് നീരിക്ഷകര്‍ കരുതുന്നത്.
ജയലളിതയുടെ പരാജയമായിരുന്നു വെളളപൊക്കത്തിന് കാരണമെന്ന് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ നേതൃത്വത്തില്‍ തന്നെ പുതിയ സര്‍ക്കാര്‍ രൂപികരിക്കുമെന്ന പ്രതീക്ഷക്ക് ശക്തമായ ആത്മവിശ്വാസമുണ്ടായിരുന്നപ്പോഴായിരുന്നു സ്വപ്‌നത്തിലെന്നപോലെ ചെന്നൈ നഗരം വെളളത്തിനടിയിലായത്.
ബി.ബി.സിയും അല്‍ ജസീറയുമടക്കുമുളള ചാനലുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ശ്രദ്ധിച്ചു വേണ്ട നടപടി എടുത്തില്ല. മാത്രമല്ല. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച സംഭാവന അമ്മയുടെ ഫോട്ടാ പതിച്ച് അവ തങ്ങളേടേതാക്കി മാറ്റിയതും മുഖ്യമന്ത്രി ജയലളിതക്കു വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു.
അക്കാരണത്താല്‍ തിരഞ്ഞെടുപ്പ് തിയ്യതി നീട്ടാനുളള ശ്രമവും നടത്തി. അത് ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ കരുണാനിധി അവസരോചിതമായി ഇടപെട്ടു. അതിനിടയില്‍ കഴിഞ്ഞ മാസം ജനുവരിയില്‍ ജെല്ലികെട്ടിനായി കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക ഓര്‍ഡിനന്‍സുമായി ബി.ജെ.പി രംഗത്തെത്തി. അതിന് സുപ്രീകോടതിയുടെ സറ്റെ വന്നും.
ഈ പശ്ചാതലത്തിലാണ് വെളളപൊക്കത്തിന്റെ അടവുമായി വീണ്ടും ബി.ജെ.പി രംഗത്തെത്തുന്നത്. കേരളത്തിലെ കോഴിക്കോട് ജില്ലാ ആസ്ഥാനത്തെ ആയുര്‍വേദ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ചൊവ്വാഴ്ച തന്നെ നേരെ കോയമ്പത്തുരിലേക്കു തിരിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാ്ച പൊതുപരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് ചൂടില്‍ ഇത്തവണ ജയയുടെ പാര്‍ടി എ.ഐ.എ.ഡി.എം.കെ വിയര്‍ക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
