ന്യുസ് ഡസ്ക് : കൊതുക് വളര്‍ത്തുന്ന ‘സിക്ക’ വൈറസ് ബാധ ലോകമാകെ പടര്‍ന്നു പിടിക്കുന്ന പശ്ചാതലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനകം 23 രാജ്യങ്ങളിലാണ് ‘സിക്ക’ വൈറസ് ബാധയുണ്ടായത്.
ഗര്‍ഭസ്ഥശിശുക്കളുടെ മസ്തിക്കവളര്ച്ചയെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് മുഖ്യമായും ‘സിക്ക’ വളര്‍ത്തുന്നത്. രോഗബാധിതരായ ഗര്ഭസ്ഥശിശുക്കകളുടെ ജനനം പൂര്ണ്ണവളര്ച്ചയെത്താതയാണ് സംഭവിക്കുന്നത്. കൊളംമ്പിയയില്‍ ഈ അസുഖം 2,116 ഗര്‍ഭിണികളില്‍ കണ്ടെത്തി.
2018 വരെ ഗര്‍ഭിണികളാകരുതെന്ന് സാല്‍വദോറില്‍ സത്രീകളോട് സാല്‍വദേര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ജനങ്ങളെ ബോധവല്കരിക്കാനായി ബ്രസീലിയന്‍ സര്‍ക്കാര്‍ 220,000 പട്ടാളക്കാരെ നിയോഗിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
