കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരിമറി കാട്ടിയെന്ന് ബി.ജെ.പി ആരോപിച്ചു. സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള സ്വത്ത് കുറച്ച് കാണിച്ചു. 2014ല്‍ ഭാര്യയുടെ പേരിലുള്ള ഭൂമി വിറ്റെങ്കിലും ഇത് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല. ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആരോപിച്ചു. എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ആരോപണം.
കോടിയേരി ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും സാമ്ബത്തിക ഇടപാടുകള്‍ സംശയത്തിന് ഇടയാക്കുന്നതാണ്. കഴിഞ്ഞ കുറേ കാലമായി അദ്ദേഹം നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ രാജ്യത്തെ നിയമത്തിന് എതിരാണ്. 2011ല്‍ നിയമസഭയിലേക്ക് മത്സരിക്കുമ്ബോഴും 2015ല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതുമായ സത്യവാങ്മൂലത്തില്‍ നിരവധി ക്രമക്കേടുകള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
