തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. രണ്ടു പേര്‍ കൂടി കക്ഷി ചേര്‍ന്ന കേസില്‍ എതിര്‍ സത്യാങ്മൂലം നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും. അതസമയം, പരാതിക്കാരിയുടെത് വ്യാജ മേല്‍വിലാസമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.
തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാനിടയാക്കിയ സാഹചര്യം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസ് നിലവിലുള്ളപ്പോള്‍ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ച് കേസ് കീഴ്‌കോടതി റദ്ദാക്കുകയായിരുന്നു.
കേസിന്റെ മുന്‍ഗണന ക്രമവും മറികടന്നുവെന്നും ചൂണ്ടികാട്ടിയാണ് മഹാലക്ഷ്മി ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
