സിപിഐഎം സംസ്ഥാന സമ്മേളനം; വിഎസ് പതാക ഉയര്‍ത്തും; പിണറായി ദീപശിഖ തെളിയിക്കും

സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തില്‍ 566 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പേര്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളന നഗരിയായ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ 22ന് രാവിലെ വി.എസ്.അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘടാനം ചെയ്യും.

ഈ മാസം 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ തയ്യാറെടുപ്പുകള്‍ ഇ.പി.ജയരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ചര്‍ച്ച ചെയ്തു.
സംസ്ഥാന സമ്മേളനത്തിനല്‍ 566 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പേരാകും പങ്കെടുക്കുക.

പൊതുസമ്മേളന നഗറില്‍ 21ന് വൈകുന്നേരം 6 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍ പതാക ഉയര്‍ത്തും. സംസ്ഥാനത്തെ 577 രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ 21ന് വൈകുന്നേരം തൃശ്ശൂരില്‍ സംഗമിച്ച് പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും.

പൊതുസമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളന നഗരിയായ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ 22ന് രാവിലെ വി.എസ്.അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും.

പ്രതിനിധി സമ്മേളനം പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘടാനം ചെയ്യും. പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍പിള്ള, ബൃന്ദാകാരാട്ട്, എ.കെ.പത്മനാഭന്‍, എം.എ.ബേബി എന്നീ പോളിറ്റ്ബ്യൂറോ മെമ്ബര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അംഗീകരിക്കും. അതിനു ശേഷം പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കും .

25ാം തീയതി സാംസ്‌കാരിക നഗരിയെ ചുവപ്പണിയിച്ച് റെഡ് വേളന്റിയര്‍ മാര്‍ച്ചോടെ ആരംഭിക്കുന്ന ബഹുജന റാലിക്ക് ശേഷം പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *