മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം മധുവിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം പതിമൂന്നായി. മരണത്തില്‍ കേന്ദ്ര ഗിരിവര്‍ഗമന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *