കാനത്തിന് അപകര്‍ഷതാ ബോധമാണെന്ന് കെ.എം.മാണി

കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കെ.എം.മാണി. കാനത്തിന് അപകര്‍ഷതാ ബോധമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ ശക്തി തെളിയിച്ച പാര്‍ട്ടിയാണ്. കാനനവാസം വിട്ട് നാട്ടിലെത്തിയാല്‍ കാനത്തിന് കേരളാ കോണ്‍ഗ്രസ്സിന്റെ ശക്തി കാണാം.

ഒരു മുന്നണിയിലും ചേരാന്‍ കേരളാ കോണ്‍ഗ്രസ് അപേക്ഷ നല്കിയിട്ടില്ലെന്നും മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *