നീരാളിയില്‍ രത്നങ്ങളെക്കുറിച്ച്‌ പഠിക്കുന്ന കഥാപാത്രമായി മോഹന്‍ലാലെത്തുന്നു

കൊച്ചി: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമയാണ് നീരാളി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

രത്നങ്ങളെക്കുറിച്ചു പഠിക്കുന്ന ആളായിട്ടാണ് മോഹന്‍ലാല്‍ ഇതില്‍ അഭിനയിക്കുന്നത്. 36 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. 15 ദിവസമാണ് മോഹന്‍ലാല്‍ ഷൂട്ടിംഗില്‍ പങ്കെടുത്തത്. തമാശയും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് ഇത്.

സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നദിയ മൊയ്തുവാണ് മോഹന്‍ലാലിന്റെ ഭാര്യയാകുന്നത്.

പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സാജു തോമസ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംവിധാനം അജോയ് വര്‍മ്മയാണ്.

Leave a Reply

Your email address will not be published. Required fields are marked *