ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക്ക് ഭീകരാക്രമണം. കശ്മീരിലെ ബന്ദിപ്പുരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഞായറാഴ്ച കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ബഡ്ഗാമിലെ പൊലീസ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ കുല്‍ദാര്‍ സിംഗ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കുല്‍ദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *