ശുഹൈബ് വധം; സിബിഐ അന്വേഷണം വേണം, നടപടിയെടുത്തില്ലെങ്കില്‍ നിരാഹാരമെന്നും കുടുംബം

കണ്ണൂര്‍: കണ്ണൂര്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ കുടുംബം നിരാഹാര സമരത്തിലേക്ക്. സിബിഐ അന്വേഷണം വന്നാല്‍ മാത്രമേ കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് വരികയുള്ളൂ എന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു .

എന്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും ഇതിന് പിന്നില്‍ ആരാണുള്ളതെന്ന് അറിയണമെന്നും ശുഹൈബിന്റെ പിതാവ് പറയുന്നു. കൊലപാതകത്തിന് പിന്നില്‍ ജില്ല നേതൃത്വവും പ്രദേശിക നേതൃത്വവും ഉണ്ടാകും. അത് കണ്ടെത്തണമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും കുടുംബം പറയുന്നു.

ഇതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നും സിബിഐ അന്വേഷണത്തിലാണ് തങ്ങള്‍ക്ക് വിശ്വാസമെന്നും പിതാവ് വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് അനുമതി ലഭിക്കുന്നതുവരെ നിരാഹാരമിരിക്കുമെന്ന് സഹോദരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *