തിരുവനന്തപുരം: കേരള നിയമസഭയെ പാതാളത്തോളം താഴ്ത്തിയ സാമാജികരുടെ കയ്യാങ്കളിക്കേസ് തേച്ചുമായ്ച്ച സര്‍ക്കാര്‍ നടപടി കണ്ട് ജനങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎംഹസന്‍.
ഭരണപക്ഷത്തെ പ്രമുഖരെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ വല്ലാതെ തരംതാഴ്ന്നിരിക്കുന്നു. ജനകീയ കോടതിയില്‍ തോറ്റ വി ശിവന്‍കുട്ടിയുടെ അപേക്ഷയിന്‍മേലാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത് എന്നത് ജനാധിപത്യ കേരളത്തിന് തീരാക്കളങ്കമാണെന്നും അദ്ദേഹം ആരോപിച്ചു. ക്രിമിനലുകള്‍ സിപിഐഎമ്മുകാരാണെങ്കില്‍ സര്‍ക്കാര്‍ ഏതറ്റംവരേയും പോകും എന്നതിന് തെളിവാണിത്.
കൊലപാതക രാഷ്ട്രീയത്തിനെതിരേ സഭയില്‍ പ്രതിപക്ഷം വായ് തുറക്കുന്നതു പോലും സര്‍ക്കാരിന് ഭയമാണ്. അതിനാലാണ് ശുഹൈബ് കൊലക്കേസ് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇത് പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണെന്നും എംഎം ഹസന്‍ പറഞ്ഞു.
