മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഹൈക്കോടതി ജഡ്ജിയുടെ കത്തിന്റെ അടിസ്ഥനത്തിലാണ് കേസെടുത്തത്. സംഭവം അതീവ ഗുരുതരമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം. 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *