ഷാര്‍ജയിലെ യോഗ സംഗമം ഗിന്നസിലേക്ക്

ഷാര്‍ജ: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ഷാര്‍ജയില്‍ നടത്തിയ മെഗാ യോഗ സംഗമം ഗിന്നസ് ബുക്കിലേക്ക്. ഷാര്‍ജ സ്‌കൈലൈന്‍ യൂനിവേഴ്്‌സിറ്റി കോളേജിലാണ് ഏഷ്യന്‍ വംശജര്‍ ഒത്തു ചേര്‍ന്ന യോഗത്തോണ്‍ എന്ന സംഗമം നടന്നത്.അയ്യായിരം പേരാണ് സംഗമത്തിനെത്തിയത്. നാനൂറ് വളണ്ടിയര്‍മാര്‍ സംഘാടനത്തിനുമുണ്ടായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും സ്‌കൈലൈന്‍ യൂനിവേഴ്‌സിറ്റിയും സംഗമത്തിന് നേതൃത്വം നല്‍കി. സംമഗമത്തിന് ശേഷം കൂട്ടനടത്തവും സംഘടിപ്പിച്ചിരുന്നു.യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന പുകയില,മദ്യം,മറ്റ് ലഹരി ഉപയോഗം എന്നിവക്കെതിരായ സന്ദേശം നല്‍കുന്നതിനു കൂടിയാണ് പരിപാടികള്‍ നടന്നത്. ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് മുഖ്യാതിഥിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *