ഹൈദരാബാദ്: ഏറെ നിര്‍ണ്ണായകമായ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരെഞ്ഞടപ്പ്്. ഫലം പുറത്തുവന്നപ്പോള്‍ ടി.ആര്.എസിന് തിളങ്ങുന്ന വിജയം. 150 സീറ്റുകളില്‍ 98 സീറ്റുകള്‍ നേടി തെലുങ്കാന രാഷ്ട്രസമിതി അധികാരം ഉറപ്പിച്ചു. അസദുദ്ധീന്‍ ഉവൈസിയുടെ ആള് ഇന്ത്യാ മജ്ലിസെ ഇത്തഹാദുല്‍ മുസ്ലിമീന് 32 സീറ്റുകള്‍ നേടി രണ്ടാസ്ഥാനത്തെത്തി. സര്‍വെ ഫലത്തേക്കാള്‍ മുന്നിലാണ് ടി.ആര്.എസ് നേടിയ ഫലമെന്നത് ഏവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ്. 75നും 78 നുമിടയില്‍ സീറ്റുകള്‍ ടി.ആര്.എസ് നേടുമെന്നായിരുന്നു സര്‍വ്വെ ഫലം. 2014ല്‍ രൂപീകരിച്ച തെലുങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമേതായിരിക്കണമെന്നത് വലിയ വിവാദവും പ്രശ്നവുമായിരുന്നു. ഒടുവില്‍ ഹൈദരാബാദ് 2024 വരെ ഇരുസംസ്ഥാനങ്ങളുടേയും തലസ്ഥാനമാക്കി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. ഇതിനിടെയാണ് ഹൈദരാബാദ് കോര്‍പ്പറേഷനില്‍ തെലുങ്കാന രാഷ്ട സമിതിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുന്നത്. ഈ വിജയം തലസ്ഥാനം ആര്‍ക്ക് നല്കണമെന്നതിന് അനൂകൂല വിധിയായിരിക്കുകയാണ്. സംസ്ഥാന രൂപീകരണത്തിന് മുന്നിലുണ്ടായിരുന്ന ടി.ആര്.എസിനുളള അനുകൂലവിധി തെലങ്കാനയിലെ ജനങ്ങള്‍ക്കും ഏറെ പ്രതീക്ഷയാണ് നല്കുന്നുത്.
