ഫോണ്‍ കെണി: മന്ത്രി ശശീന്ദ്രനെതിരായ കേസ് 14ലേക്ക് മാറ്റി

കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണികേസ് ഈ മാസം 14ലേക്ക് മാറ്റി. പരാതിക്കാരി തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയുടെ വിലാസം വ്യാജമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിലാസം വ്യജമല്ലെന്ന് തെളിയിക്കാനാവുമെന്ന് മഹാലക്ഷ്മിയുടെ അഭിഭാഷകന്‍ വാദിച്ചു.

കേസില്‍ കക്ഷി ചേരാനുള്ള പ്രതികളുടെ അപേക്ഷ പിന്നീട് പരിഗണിക്കും. ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി സമയം അനുവദിച്ചു.

ഫോണ്‍വിളി കേസില്‍ എ.കെ ശശീന്ദ്രനെ ഹൈകോടതി കുറ്റവിമുക്​തനാക്കിയിരുന്നു. പരാതിക്കാരി മൊഴി മാറ്റിയതിനെ തുടര്‍ന്നായിരുന്നു ശശീ​ന്ദ്രനെതിരായ കേസ്​ പിന്‍വലിച്ചത്​. എന്നാല്‍, മ​ന്ത്രി ആരോപണ വിധേയനായ കേസ്​ ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി സമര്‍പ്പിച്ച ഹരജിയില്‍ കക്ഷി ചേരാന്‍ മാധ്യമപ്രവര്‍ത്തകനടക്കം മൂന്നുപേര്‍ അപേക്ഷ നല്‍കിയിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കിയതിനെ അനുകൂലിച്ച്‌ ഒരാളും കേസില്‍ ആരോപണ വിധേയനായ സ്വകാര്യ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനടക്കം എതിര്‍ത്ത് രണ്ടുപേരുമാണ് കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *