ചെങ്ങന്നൂരില്‍ ബിജെപിയെ എതിര്‍ക്കുന്ന ആരുടെയും പിന്തുണ തേടും: വൈക്കം വിശ്വന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിര്‍ക്കുന്ന ഏത് കക്ഷിയുടെയും പിന്തുണ തേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വൈക്കം വിശ്വന്റെ പ്രതികരണം. സിപിഎമ്മും കെ എം മാണിയുടെ കേരള കോണ്‍ഗ്രസും തമ്മില്‍ ധാരണയിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നതാണ് വൈക്കം വിശ്വന്റെ പ്രസ്താവന.

നേരത്തെ ത്രിപുര തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വം കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയതായി സൂചനയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുളള ആലോചന മാണി വിഭാഗത്തില്‍ ആരംഭിച്ചതായി സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് വൈക്കം വിശ്വന്റെ നിലപാട്

Leave a Reply

Your email address will not be published. Required fields are marked *