കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സാമുദായിക കലാപം പടര്‍ന്നുപിടിച്ചതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് വേണ്ടി ശ്രീലങ്കയില്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയിരുന്നു. സര്‍ക്കാര്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധമത വിശ്വാസികളും മുസ്ലിങ്ങളും തമ്മില്‍ ഉടലെടുത്ത സാമുദായിക കലാപങ്ങളെ തുടര്‍ന്നാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്ത് മുസ്ലിങ്ങളും ബുദ്ധമത വിശ്വാസികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നടന്നുവരികയാണ്. ഇതിനിടെയാണ് പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
